ഇടുക്കി: അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവു വരുത്തിയതോടെ ഇടുക്കിയില്‍ പെരിയാറിന്റെ തീരങ്ങളിലുള്ള വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. ക്യാമ്പുകള്‍ അവസാനിക്കുന്നതിനാല്‍ വീടുകളിലേക്ക് മടങ്ങാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടാവസ്ഥയിലായ വീടുകളില്‍ എങ്ങനെ താമസിക്കുമെന്ന ആശങ്കയിലാണ് പെരിയാര്‍ തീരദേശ നിവാസികള്‍.