പത്തിയൂര്‍ പ്ലാമൂട്ടില്‍ ജോസിന്റെ വീട്ടില്‍ കയറി ബൈക്ക് കത്തിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് യുവാവിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ജോസിന്റെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന നാല് ബൈക്കുകളാണ് കത്തിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് നാലാമത്തെ ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്