വന്‍മതില്‍... മനുഷ്യനിര്‍മിതമായ മഹാത്ഭുതങ്ങളിലൊന്ന്

മനുഷ്യനിര്‍മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതില്‍. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത വസ്തുവാണ്. ബി.സി മൂന്നാം നൂറ്റാണ്ടില്‍ ക്വിന്‍ സമ്രാജ്യ കാലത്താണ് വന്മതിലിന്റെ പണി ആരംഭിക്കുന്നത്. ചൈനയുടെ ഉത്തരമേഖലയില്‍ ബോഹായ് ഉള്‍ക്കടലിനു സമീപത്തുള്ള ഷാന്‍ഹായ് ഗുവാന്‍ എന്ന സ്ഥലത്തു നിന്നാരംഭിക്കുന്ന മതില്‍ ഹാബെയ്, ഷന്‍സി, നിങ്സിയ, ഗന്‍സു എന്നീ ചൈനീസ് പ്രവിശ്യകളിലൂടെയും മംഗോളിയയിലൂടെയും കടന്നു പോകുന്നു. ഗോബി മരുഭൂമിയിലെ ജിയായു ഗുവാനിലാണ് മതില്‍ അവസാനിക്കുന്നത്. 3460 കിലോമീറ്റര്‍ നീളമുള്ള പ്രധാന കെട്ട് ഷാന്‍ഹായ് ഗുവാനില്‍ ആരംഭിച്ച് ഗോബിയിലെ യുമെനില്‍ അവസാനിക്കുന്നു.