മൂന്നാര്‍ പള്ളിവാസലില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം. മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ പള്ളിവാസലിനു സമീപം നിര്‍ത്തിയിട്ടിരുന്ന് ട്രക്കിങ് ജീപ്പിനുസമീപം നിന്ന് യുവാക്കള്‍ ഫോട്ടോയെടുത്തു. പിന്നാലെ ജീപ്പുടമ യുവാവിനെ മര്‍ദിക്കുകയായിരുന്നു. മറ്റുഡ്രൈവര്‍മാരും കൂടെയെത്തിയതോടെ സംഘര്‍ഷം വഷളാകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റ 8 വിനോദസഞ്ചാരികളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു