കാലാവസ്ഥാ വ്യതിയാനംമൂലം യമുനാ നദിയില്‍ വെളുത്ത നിറത്തില്‍ ഉയര്‍ന്ന വിഷപ്പതയെ നേരിടാന്‍ സര്‍ക്കാരിന്റെ കഠിന ശ്രമം. വെള്ളത്തിന് മുകളില്‍ കട്ടിയായുള്ള മേഘങ്ങള്‍ ഒഴുകുന്ന പോലെയാണ് യമുനയുടെ അവസ്ഥ. ഇത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനെതിരെ കെമിക്കല്‍ സ്‌പ്രേ അടിക്കുകയാണ് ജലവിഭവ വകുപ്പ് അധികൃതര്‍.