കഥാപാത്രം നല്ലതാണെങ്കില്‍ എത്ര വയസ്സ് പ്രശ്‌നമല്ല -കിഷോര്‍ പറയുന്നു

തിരക്കഥ ആകര്‍ഷണീയമാണെങ്കില്‍ കഥാപാത്രത്തിന്റെ പ്രായം തനിക്ക് വിഷയമല്ലെന്ന് നടന്‍ കിഷോര്‍. ലക്ഷ്മി രാമകൃഷ്ന്‍ സംവിധാനം ചെയ്ത ഹൗസ് ഓണര്‍ എന്ന ചിത്രത്തില്‍ 70 വയസ്സ് പിന്നിട്ട അല്‍ഷിമേഴ്‌സ്വൃ ബാധിതനായ ഒരു വൃദ്ധ കഥാപാത്രത്തെയാണ് കിഷോര്‍ അവതരിക്കുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിക്കപ്പെട്ട ഈ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ചെന്നൈ പ്രളയത്തിന്റെ പശ്ചാലത്തില്‍ അവതരിപ്പിച്ചിരുന്ന മനോഹരമായ പ്രണയ കഥയാണ് ഹൗസ് ഓണര്‍. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് കിഷോര്‍ സംസാരിക്കുന്നു.