മഞ്ഞില്‍ പുതഞ്ഞ കാശ്മീരില്‍ മഞ്ഞ വസന്തം; പൂത്തുലഞ്ഞ് കടുക് പാടങ്ങള്‍
കാശ്മീർ എന്നു കേൾക്കുമ്പോൾ മഞ്ഞുതൊപ്പി വെച്ച മലനിരകളാവും മനസ്സിൽ നിറയുക. എന്നാൽ ഇപ്പോൾ പോയാൽ മഞ്ഞ‍് പുതച്ച കാശ്മീർ മാത്രമല്ല, മഞ്ഞ പുതച്ച കാശ്മീരും കാണാം. കാരണം വഴികൾക്കിരുവശവും ഏക്കർകണക്കിന് കടുകുപാടങ്ങൾ കടുംമഞ്ഞയിൽ പൂവിട്ടു നിൽക്കുകയാണ്.