ഓഫ് റോഡിലെ യാത്രയില്‍ വിശപ്പ് അകറ്റാന്‍ മുഹമ്മദ് നൗഫലിന്റെ അടുക്കള വണ്ടി റെഡിയാണ്

യാത്രകള്‍ എന്നും ലഹരിയായി കൊണ്ടു നടക്കുന്ന ഗുരുവായൂര്‍ സ്വദേശിയായ ഈ ചെറുപ്പക്കാരന്റെ മഹീന്ദ്ര എം.എം 540 ഫോര്‍ വീലര്‍ ജീപ്പ് സഞ്ചരിക്കുന്ന ഒരു പാചകപ്പുര കൂടി ആണ്.സ്വന്തമായി അല്‍-അമീന്‍ എന്ന കാറ്ററിങ്ങ് സര്‍വ്വീസ് നടത്തുന്ന നൗഫല്‍ തന്റെ യാത്രകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ജീപ്പില്‍ ഒരു അടുക്കളയില്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.