എനിക്ക് പറയാനുള്ള കാര്യങ്ങളാണ് സിനിമയാക്കുന്നത് -ശ്യാമപ്രസാദ്

തന്റെ സിനിമയ്ക്ക് പ്രണയം ശക്തമായ പ്രേരണയാണെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. സാഹചര്യങ്ങളും കഥകളുമാണ് തന്റെ പല സിനിമകള്‍ക്ക് പ്രചോദനമായത്. എല്ലാവര്‍ക്കും വേണ്ടി സിനിമ ഉണ്ടാക്കുന്നതിലും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും തന്റെ പുതിയ ചിത്രമായ 'ഒരു ഞായറാഴ്ച'യെ കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.