തിരുവനന്തപുരം: ലോക്ക്ഡൗണില്‍ അനുവദിക്കുന്ന പോലീസിന്റെ യാത്രാ പാസിനായി അപേക്ഷിച്ചത് ഒന്നരലക്ഷത്തോളം പേര്‍. അപേക്ഷകളില്‍ ഏറെയും സാധാരണ ആവശ്യത്തിനെന്ന് പോലീസ്. അത്യാവശ്യമെന്ന് വ്യക്തമായ പതിനയ്യായിരം പേര്‍ക്ക് മാത്രമാണ് ഇന്ന് പാസ് അനുവദിച്ചത്. അതേസമയം ലോക്ക്ഡൗണിന്റെ രണ്ടാം ദിവസവും പോലീസിന്റെ പരിശോധന തുടര്‍ന്നു.