തിരുവനന്തപുരം: പ്രളയ മേഖലയില്‍ രക്ഷകരായെത്തിയ സേനാവിഭാഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് കേരളം. സൈന്യത്തിന്റെ മഹത്തായ സേവനം ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സേനകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പിന്തുണയ്ക്ക് സൈന്യവും നന്ദി പറഞ്ഞു.