പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡ് ജേതാക്കൾ. ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡിന്റെ കിരീടനേട്ടം. കെയിൻ വില്യംസണും റോസ് ടെയ്‌ലറും ചേർന്നാണ് ന്യൂസിലൻഡിന്റെ വിജയം എളുപ്പമാക്കിയത്. രണ്ടിന്നിങ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ കൈൽ ജമീസണാണ് കളിയിലെ താരം.