ഉദ്ദേശിക്കുന്നത് കോര്‍പ്പറേഷന്റെ മുഴുവനായിട്ടുള്ള അഴിച്ചുപണി; മേയറെ മാത്രമായി മാറ്റില്ല - കെ.ബാബു

കൊച്ചി കോര്‍പ്പറേഷനില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വരുന്നു. മേയര്‍ സൗമിനി ജെയിനടക്കം മാറുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ബാബു അറിയിച്ചു. മേയറെ മാത്രമായി മാറ്റാന്‍ ഒരു തീരുമാനമില്ല. ഇപ്പോഴുള്ള പുനഃസംഘടന മുന്‍കൂട്ടിയുള്ള ധാരണപ്രകാരമാണ്. അത് കുറച്ച് വൈകിപ്പോയി. ഇനിയും വൈകരുതെന്ന് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഉണ്ടായതിന്റെ ഉത്തരവാദിത്തം മേയര്‍ക്ക് മാത്രമല്ല. മേയറെ മാത്രം ബലിയാടാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാബു പറഞ്ഞു