ചെറുപ്പം മുതലേ ഉള്ള കളരി പഠനം മമ്മൂട്ടി ചിത്രം മാമാങ്കത്തിലേക്ക് എത്തിച്ച കഥയാണ് അച്ചുതന് പറയാനുള്ളത്.മാമാങ്ക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രമായി അച്ചുതന്‍ എത്തുമ്പോള്‍ ചിത്രത്തിനായി നീട്ടി വളര്‍ത്തിയ മുടി കണ്ട് പലപ്പോഴും പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിച്ചതിനെക്കുറിച്ചും ഈ കുട്ടിത്താരം ചിരിയോടെ ഓര്‍ത്തെടുക്കുന്നു