മലരിക്കലിനു പിന്നാലെ വേമ്പനാട്ട് കായലിലും ആമ്പല്‍ വസന്തം. കുമരകത്താണ് കായലില്‍ ഏക്കറുകളോളം ദൂരത്തില്‍ ആമ്പല്‍ നിറഞ്ഞിരിക്കുന്നത്. എല്ലാ വര്‍ഷവും ഇവിടെ ആമ്പല്‍ പൂവിടാറുണ്ടെങ്കിലും ഇത്രയും വ്യാപകമായുണ്ടാകുന്നത് ആദ്യമായാണ്. ഈ കാഴ്ച ആസ്വദിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.