വോട്ട് ചോദിക്കുന്നത് ഇടുക്കിയുടെ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍: ജോയ്‌സ്

തനിക്ക് ജയിക്കാനല്ല വോട്ടു ചോദിക്കുന്നതെന്നും ഇടുക്കിയിലെ ജനങ്ങളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാനാണെന്നും ജോയ്‌സ് ജോര്‍ജ്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇടുക്കിക്കാര്‍ ഒരുമിച്ച് ജയിക്കാന്‍ വേണ്ടിയാണ് രണ്ടാമത് ഒരവസരം കൂടി ചോദിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.