ഈ സിനിമയുടെ പേരു പറയാന്‍ പോലും പല ഭര്‍ത്താക്കന്‍മാര്‍ക്കും മടിയാണ് | Asif Ali

സിനിമയിലെത്തിയിട്ട് പത്തു വര്‍ഷമായെങ്കിലും ആസിഫ് അലി എന്ന നടന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ വര്‍ഷമാണ് 2019. വിജയ് സൂപ്പറില്‍ തുടങ്ങി ഉയരെയും വൈറസും കടന്ന് കെട്ട്യോളാണ് എന്റെ മാലാഖയില്‍ എത്തിനില്‍ക്കുന്നു ആസിഫിന്റെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍. 'മാലാഖ'യിലെ സ്ലീവാച്ചനെന്ന കഥാപാത്രം ആസിഫിന്റെ കരിയര്‍ ബെസ്റ്റാണെന്ന് വരെ വിലയിരുത്തപ്പെടുമ്പോള്‍ തന്നിലെ നടനിലെ വളര്‍ച്ചയ്ക്ക് കൃത്യമായ കാരണങ്ങളുണ്ടെന്നു പറയുന്നു ആസിഫ്. തന്നെ ഭയപ്പെടുത്തിയ കഥാപാത്രമാണ് സ്ലീവാച്ചനെന്നും മലയാളി സമൂഹം തുറന്നു ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത വളരെ പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കുന്നു