തൃശൂർ: കേരളത്തിലെ മൈജിയുടെ ആദ്യ ഫ്യൂച്ചർ സ്റ്റോർ തൃശ്ശൂർ പൂത്തോളിൽ പ്രവർത്തനം ആരംഭിച്ചു. ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിൽ പ്രമുഖ ബ്രാൻഡുകളെ അണിനിരത്തിയാണ് പുതിയ ഷോറൂം. ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ എ.കെ ഷാജി തൃശ്ശൂരിലെ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.