ബയോഗ്യാസ് പ്ലാൻ്റ് പ്രവർത്തന രഹിതം ;വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി
ഇടുക്കി: പ്രവർത്തനക്ഷമമല്ലാത്ത ബയോഗ്യാസ് പ്ലാൻ്റ് നിർമ്മിച്ച് നൽകി വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. അമരാവതി വളകോട്ടുചിറയിൽ സത്യബാലൻ്റെ ഭാര്യ ബീനയാണ് പരാതിയുമായി രംഗത്ത് വന്നത്. കുമളി പോലീസിലും, പീരുമേട് കോടതിയിലും പരാതി നൽകി.