പൊള്ളയായ വാക്കുകളും വാഗ്ദാനങ്ങളുമല്ല, ഉറച്ച നടപടികളാണ് മത്സ്യത്തൊഴിലാളികൾക്കാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാലക്കാട്ട് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കവേ, മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്രസര്‍ക്കാർ നിരവധി നടപടികൾ കൈക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.