പാലക്കാട്: കോവിഡ് മഹാമാരിക്കാലത്ത് നാടിന് താങ്ങായി ബസ് ഉടമയും. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി രാജു തന്റെ 2 ബസ്സുകൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി. 3 കിടക്കകൾ ഘടിപ്പിച്ച ഓക്സിജൻ സംവിധാമുള്ള ബസാണ് നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ ബസ്സുകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ബസ് ഉടമ.