'ആദ്യമായാണ് ഡിജെയിൽ പങ്കെടുക്കുന്നത്' ഡീകോഡ് ആസ്വദിച്ച് ഭിന്നശേഷിസംഘം

മാതൃഭൂമി ഡോട്ട് കോം 'ഡീകോഡ്' സംഗീതനിശ ആസ്വദിച്ച് ഭിന്നശേഷിക്കാരുടെ സംഘം. കാഴ്ച പരിമിതി ഉള്ളവർക്ക് പരിശീലനം നൽകുന്ന ഇൻഫോപാർക്കിലെ 'പ്രൊജക്ട് സൂര്യ'യിൽ പങ്കെടുക്കുന്നവരാണ് ഡീകോഡ് സംഗീതനിശയിൽ പങ്കെടുക്കാൻ എത്തിയത്. ഇൻഫോപാർക്കിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച സംഗീത പരിപാടിയാണ് ഡീകോഡ്. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഹരിശങ്കർ, നിത്യ മാമൻ, രൂപ രേവതി, ആൽമരം ബാൻഡ്, ഡിജെ സിക്സ്എയ്റ്റ് തുടങ്ങിയവർ പരിപാടികൾ അ‌വതരിപ്പിച്ചു.