സീസണ്‍ അവസാനത്തോടെ സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണയുടെ പരിശീലകസ്ഥാനം ഒഴിയുമെന്ന് മുന്‍ താരം കൂടിയായ സാവി ഹെര്‍ണാണ്ടസ്. ലാ ലിഗയില്‍ കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ 5-3ന്റെ തോല്‍വിക്ക് പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം. ലാ ലിഗ കിരീടപോരാട്ടത്തില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് 10 പോയന്റ് പിന്നിലാണ് ബാഴ്സ. രണ്ടാമതുള്ള ജിറോണയ്ക്ക് എട്ടു പോയന്റ് പിന്നിലും. സീസണ്‍ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് സാവി, ക്ലബ് പ്രസിഡന്റ് യൊവാന്‍ ലാപോര്‍ട്ട, സ്‌പോര്‍ട്ടിംഗ് വൈസ് പ്രസിഡന്റ് റാഫ യൂസ്റ്റ്, ഫുട്ബോള്‍ ഡയറക്ടര്‍ ഡെക്കോ എന്നിവരെ അറിയിച്ചതായി ബാഴ്സ അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.