കടല്‍ക്കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം, ക്ലിയോപാട്രയ്‌ക്കൊപ്പം

ആധുനിക സൗകര്യങ്ങളോടുകൂടിയ മലബാറിലെ ആദ്യ വിനോദസഞ്ചാരബോട്ടായ 'ക്ലിയോപാട്ര'യുടെ പ്രയാണം തുടങ്ങി. കടല്‍യാത്രയ്ക്ക് അനുയോജ്യമായ ആധുനിക സംവിധാനങ്ങളോടുകൂടിയ വിനോദസഞ്ചാരബോട്ടാണ് 'ക്ലിയോപാട്ര'. ബേപ്പൂരില്‍നിന്ന് തുടങ്ങി കോഴിക്കോട് ബീച്ചിലൂടെ വെള്ളയില്‍ ബീച്ചുവരെ പോയി തിരിച്ചുവരും വിധമാണ് ഇതിന്റെ സഞ്ചാരപഥം ഒരുക്കിയിട്ടുള്ളത്. 100 പേര്‍ക്ക് ഒരേസമയം ഇരുന്ന് യാത്രചെയ്യാന്‍ സൗകര്യമുള്ള ഈ ബോട്ടിന് മൊത്തം 130 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.