പൊതുവിദ്യാഭ്യാസത്തിന്റെ നടക്കാവ് മാതൃക | PRISM

സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അതിന്റെ ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുകയാണ് കോഴിക്കോട് നടക്കാവ് സര്‍ക്കാര്‍ ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. തന്റെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നത് അന്തസ്സിനു ചേര്‍ന്ന കാര്യമല്ലെന്ന ശരാശരി മലയാളിയുടെ കാഴ്ചപ്പാടിനെ അപ്പാടെ തിരുത്തി കളഞ്ഞ ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്ന് അംഗീകാരത്തിന്റെ പൊന്‍തൂവലണിഞ്ഞ് യാത്ര തുടരുകയാണ്