നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പട്ട നടൻ ദിലീപ് കോടതിയ്ക്ക് പുറത്തെത്തി ആദ്യം പരാമർശിച്ചത് മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരായിരുന്നു. ആക്രമണത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചയുണ്ടെന്ന മഞ്ജു പറഞ്ഞയിടത്തുനിന്നാണ് തനിയ്ക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നാണ് ദിലീപ് ആരോപിച്ചത്. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്രമേഖലയിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിലായിരുന്നു മഞ്ജുവിന്റെ പരാമർശം. ദിലീപും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.