യു.എസിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയേക്കുറിച്ച് വാചാലരായി അമേരിക്കയിലെ മലയാളികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചടങ്ങില്‍ പങ്കെടുത്തു. 50,000 ഇന്ത്യന്‍ വംശജരാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാനും പ്രസംഗം കേള്‍ക്കാനുമായി എന്‍.ആര്‍.ജി. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെത്തിയത്.