മാതൃഭൂമി ഫൈന്‍ഡ്‌ഹോം ഡോട്ട് കോം റിയല്‍ എസ്റ്റേറ്റ് ഫെസ്റ്റിന് കൊച്ചിയില്‍ തുടക്കമായി. അഭിനേത്രി അന്‍സിബ ഹസന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വീടുവെക്കാന്‍ സ്ഥലം കണ്ടെത്താന്‍ തനിക്കേറെ ബുദ്ധിമുട്ടേണ്ടിവന്നെന്നും അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും ഫൈന്‍ഡ്‌ഹോം ഡോട്ട് കോം ഫെസ്റ്റെന്നും അന്‍സിബ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ പ്രോപ്പര്‍ട്ടി ബയര്‍-സെല്ലര്‍-ഏജന്റ് എക്‌സ്‌പോയാണിത്.