പച്ചപ്പുല്‍ച്ചാടീ ചെമലപ്പുല്‍ച്ചാടീ.. ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ പാടിപ്പറന്നു നടന്ന മണിയെ അത്ര പെട്ടെന്നാരും മറന്നുകാണില്ല. മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മണിയെ പിന്നെയാരും സിനിമയില്‍ കണ്ടില്ല. മമ്മൂട്ടിയുടേയും രജനീകാന്തിന്റേയും ചിത്രങ്ങളിലെ അവസരങ്ങളും മണിക്ക് നഷ്ടമായി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ഉടലാഴം എന്ന ചിത്രത്തിലൂടെ നായകനായി മണി തിരിച്ചെത്തുകയാണ്, ഇനി മലയാള സിനിമയില്‍ അന്യനാകില്ലെന്ന പ്രതീക്ഷയോടെ. മലയാള സിനിമയിലെ ആദ്യ ഗോത്രവാസി നായകന്റെ ജീവിതത്തിലേക്ക്