മോക്ക മൂസ് ഇനി ഫാഷന്‍ ലോകം ഭരിക്കുമോ

കോഫിയില്‍ ചോക്‌ളേറ്റും കാരമലും ചേര്‍ന്ന മോക്കയും സോഫ്റ്റായ വായില്‍ കൊതിയുണര്‍ത്തുന്ന  ഡെസേര്‍ട്ടായ മൂസും നമുക്കറിയാം. എന്നാല്‍ മോക്ക മൂസും ഫാഷനും തമ്മിലുള്ള ബന്ധം എന്താണെന്നറിയാമോ? കളര്‍ ഓഫ് ദി ഇയര്‍ ആയി വര്‍ണ ഗവേഷണ സ്ഥാപനമായ പാന്റണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത് മോക്ക മൂസ് എന്ന നിറത്തെയാണ്.