കുമ്പളങ്ങിയിലെ സിമിയ്ക്ക് ശേഷം 'തമാശ' എന്ന പുതിയ ചിത്രത്തില്‍ സഫിയ എന്ന കഥാപാത്രമായി തിളങ്ങുകയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങില്‍ 'രാത്രി ശുഭരാത്രി..' പാടിവന്ന ഗ്രേസ് കുമ്പളങ്ങിയില്‍ ഒരൊറ്റ ഡയലോഗ് കൊണ്ടാണ് ഹിറ്റായത്. തന്റെ കഥാപാത്രങ്ങളെ കുറിച്ചും സിനിമാസ്വപ്നങ്ങളെ കുറിച്ചുമെല്ലാം ഗ്രേസ് സംസാരിക്കുന്നു..