അന്ന് എല്‍.കെ.ജി. യില്‍ ' ഒരു പട്ടാള കല്ല്യാണം', ഇന്ന് ജീവിതത്തിലും

അന്ന് എല്‍ കെ ജി ക്ലാസില്‍ നാടകത്തിനായി വധൂവരന്മാരായി അഭിനയിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വരന്‍ ശ്രീ റാം എന്‍ ഡി എ ടെസ്റ്റ് എഴുതി ആര്‍മിയില്‍ ക്യാപ്റ്റന്‍ ആയി. എന്നിട്ട് എം ബി ബി എസ് നാലാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ ഫെയ്‌സ്ബുക്കില്‍ തപ്പിയെടുത്ത് 'ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ 'എന്നു ചോദിക്കുന്നു. ആ വിവാഹത്തിന്റെ കഥ ഇതാ അവര്‍ തന്നെ പറയുന്നു.