ഒരു കയ്യില്‍ ഫോണും മറുകയ്യില്‍ സ്റ്റിയറിങും; പ്രൈവറ്റ് ബസ് ഡ്രവര്‍മാരുടെ സര്‍ക്കസ് പുറത്ത്

റോഡ് അപകടങ്ങള്‍ പതിവാകുമ്പോഴും സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധയ്ക്ക് കുറവില്ല. ഫോണില്‍ സംസാരിച്ച് ഒരു കൈ കൊണ്ട് വണ്ടിയോടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി, യാത്രക്കാരി മാതൃഭൂമി ന്യൂസിന് കൈമാറി. കൊയിലാണ്ടി - താമരശേരി റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടയാത്ര നടത്തിയത്