കേരളത്തില്‍ അഞ്ചിലൊരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്കുകള്‍. 8.9 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളിലെ പ്രമേഹനിരക്കും ആശങ്കയുണര്‍ത്തുന്നു. എന്നാല്‍ ജീവിതശൈലിയിലൂടേയും ഭക്ഷണനിയന്ത്രണത്തിലൂടേയും രോഗത്തെ പ്രതിരോധിക്കാനാവും. പ്രമേഹത്തെ എങ്ങനെയാണ് തടയുക? എന്തൊക്കെയാണ് ആരോഗ്യകരമായ ശീലങ്ങള്‍?