നഗര കാഴ്ചകള്‍ കാണിക്കാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റാണ് ഇലക്ട്രിക് ഡബിള്‍ഡെക്കര്‍ ബസിന്റെ മേല്‍നോട്ടവും നിയന്ത്രണവുമൊക്കെ. കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനാണ് രണ്ട് ഇലക്ട്രിക് ഡബിള്‍ഡെക്കര്‍ ബസുകള്‍ വാങ്ങി നല്‍കിയത്. നവകേരള സദസിന് വേണ്ടി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ സഞ്ചരിച്ച ബസിന്റെ തീമിലാണ് ഡബിള്‍ഡെക്കര്‍ ബസും ഒരുക്കിയത്. ഇലക്ട്രിക് ഡബിള്‍ ഡെക്കറിന്റെ വിശേഷങ്ങള്‍ കാണാം.