മോഹന്‍ലാലിനെയും മമ്മൂട്ടിയേയും നായകരാക്കി സിനിമ സംവിധാനം ചെയ്യാനാഗ്രഹം: ഗിന്നസ് പക്രു

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും നായകരാക്കി സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗിന്നസ് പക്രു. നല്ലൊരു കഥ കിട്ടിയാല്‍ ഇരുവരേയും സമീപിക്കും. അതുമായി മുന്നോട്ടു പോകാമെന്നുള്ള ആത്മവിശ്വാസമുണ്ട്. കഥ നല്ലതാണെങ്കില്‍ ഇരുവരും നോ പറയില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.