2250 രൂപയ്ക്ക് മൂന്ന് മണിക്കൂർ കൊണ്ട് എഐ റോബോട്ട് ടീച്ചറെ നിർമിക്കുക. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും അങ്ങനെയൊരു റോബോട്ട് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭയ് എസ്. കുമാർ.

2250 രൂപയ്ക്ക് മൂന്ന് മണിക്കൂർ കൊണ്ട് എഐ റോബോട്ട് ടീച്ചറെ നിർമിക്കുക. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും അങ്ങനെയൊരു റോബോട്ട് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭയ് എസ്. കുമാർ. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ തത്സമയ റോബോട്ടിക്സ് വർക്കിംഗ് മോഡൽ നിർമാണ മത്സരത്തിലാണ് ഈ പ്ലസ് വൺ വിദ്യാർഥി എഐ ടീച്ചറെ നിർമിച്ചത്. ഏതൊരു സ്കൂളിലും ഏത് വിഷയത്തിലും വിദഗ്ധയായ എഐ ടീച്ചറെ ഇത്തരത്തിൽ നിർമിക്കാനാകുമെന്ന് അഭയ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.