തിരുവനന്തപുരം: തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് സൗജന്യവിത്തടക്കം നല്‍കി സര്‍ക്കാര്‍ കൈത്താങ്ങാകുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. വിള ഇന്‍ഷുറന്‍സ് നല്‍കുമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്‌കൂളുകളിലെ ക്യാമ്പുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആശങ്ക വേണ്ടൈന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് പറഞ്ഞു. പ്രളയാന്ത്ര പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രളയ ഗ്രാമ സഭകള്‍ വ്യാപിപ്പിക്കുമെന്നും കിണര്‍ വൃത്തിയാക്കലടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.