ഷംസീറിനെതിരേയുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു- സി.ഒ.ടി നസീര്‍

വിമര്‍ശനമുന്നയിച്ചാല്‍ ആദ്യം കൂടെ കൂട്ടാന്‍ നോക്കും, പിന്നെ ഭീഷണി വഴങ്ങിയില്ലെങ്കില്‍ ഇല്ലാതാക്കല്‍. ഇതാണ് തലശ്ശേരി ലൈന്‍ ഗാങ്ങ് പൊളിറ്റിക്സ് എന്ന് സി.ഓ.ടി.നസീര്‍. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൗമാരക്കാരെ പോലും ക്രിമിനലായി വളര്‍ത്തി അത് മുതലെടുക്കുന്ന രാഷ്ട്രീയ നേതൃത്വം തലശ്ശേരിയുടെ മാത്രം പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ റംസാന്‍ നാളില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ ഇടതുപക്ഷ രാഷട്രീയ വഴി തലശ്ശേരിയിലെ വീട്ടില്‍ നിന്ന് ഒരിക്കല്‍ കൂടെ ഓര്‍ത്തെടുക്കുകയാണ് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന സി.ഒ.ടി നസീര്‍.