ഓണപ്പൊട്ടന്‍... വടക്കന്‍ കേരളത്തിന്റെ ദൈവം

ചായമിട്ട് ഓലക്കുട ചൂടി കടത്തനാട്ടില്‍ ദൈവമാവുകയാണ് ഓണപ്പൊട്ടന്‍. മണി കിലുക്കി, ചെത്തിപ്പൂ വിതറി ഉത്രാട നാള്‍ മുതല്‍ പ്രജകളുടെ വീടുകളിലെത്തണം. ഓരോ വീട്ടിലുമെത്തി ഓണപ്പൊട്ടന്‍ യാത്ര പറഞ്ഞ് പോവുമ്പോള്‍ മാത്രമേ കടത്തനാട്ടകാരുടെ ഓണം പൂര്‍ണമാവുകയുള്ളൂ.