ഹര്‍ത്താല്‍: കോഴിക്കോട്ട് വഴിതടയല്‍, കല്ലേറ്

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ കോഴിക്കോട് മുക്കം, എരഞ്ഞിക്കല്‍, ബാലുശ്ശേരി, കുന്നമംഗലം എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ബാലുശ്ശേരിയില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാലിനെ കോഴിക്കോട് കുന്ദമംഗലത്ത് അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിക്കലിലും അമ്പലപ്പടി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.