ഇന്ത്യ കൃഷ്ണഗംഗയെന്നും പാകിസ്താന്‍ നീലമെന്നും വിളിക്കുന്ന നദി.ഇരുവശത്തും ജനനിരയെ രണ്ടായി മുറിച്ച് രണ്ട് മലനിരകള്‍.ഇടത്ത് പാക് അധീന കാശ്മീര്‍,വലത്ത് വടക്കന്‍ കാശ്മീരിലെ അവസാന ഗ്രാമമായ സീമാരി.നടുവില്‍ നിയന്ത്രണ രേഖ.ജീവിതവും വികാരങ്ങളും വിഭജിക്കപ്പെട്ട പ്രദേശങ്ങള്‍.