മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിലേക്ക് നയിച്ച കത്ത് പുറത്ത്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താൻ ജലീൽ നേരിട്ട് കത്ത് നൽകി. യോഗ്യത കെ ടി അദീപിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ ഇടപെടലാണ് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുമായി ലോകോയുക്ത കണ്ടെത്തിയത്.