ബുള്ളറ്റിലും കാറിലും ബൈക്കിലും സൈക്കിളിലുമൊക്കെ ലോകം ചുറ്റി സഞ്ചരിക്കുന്നവര്‍ ഇന്ന് പുതുമയേറിയ കാഴ്ചയൊന്നുമല്ല. പക്ഷേ അപ്പച്ചന്റെ പഴയ ഹെര്‍ക്കുലിസ് സൈക്കിളിൽ അങ്ങ് ഹിമാലയം വരെ പോയാലോ...അത് കലക്കും. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായ കര്‍ദുങ്ല പാസിലേക്ക് സൈക്കിള്‍ ചവിട്ടി കയറിയിരിക്കുകയാണ് അങ്കമാലിക്കാരനായ എവിന്‍ രാജു. യാത്രയിലെ ചെലവുകൾക്കായി ചെറിയ ജോലികൾ ചെയ്തും കാഴ്ചകൾ കണ്ടുമായിരുന്നു എട്ടുമാസം നീണ്ട എവിന്റെ യാത്ര.