അമലാ പോളിന്റെ വാഹന രജിസ്‌ട്രേഷന്‍: തട്ടിപ്പ് കണ്ടെത്തി, പക്ഷേ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

നടി അമലാ പോളിന്റെ പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് കേരളത്തില്‍ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ല. അതേസമയം, വാഹന രജിസ്‌ട്രേഷനില്‍ തട്ടിപ്പു നടത്തിയ അമലയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.