കേന്ദ്ര സർക്കാർ നയങ്ങങ്ങൾക്കെതിരെ പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ദേശിയ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി പ്രഖ്യാപിക്കാതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്ന് സംസ്ഥാന സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല എന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.