ഇവിടെയാണ് ഇന്ദിരാഗാന്ധി വെടിയേറ്റ് വീണത്

30 ഒക്ടോബര്‍ 1984 നാണ് സ്വന്തം സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി മൃതിയടഞ്ഞത്. 30 ബുള്ളറ്റുകളാണ് അവരുടെ ശരീരത്തില്‍ നിന്നും എയിംസിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഇന്ദിരാഗാന്ധി വെടിയേറ്റുവീണയിടം ഇന്നൊരു മ്യൂസിയമാണ്. ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്. വെടിയേറ്റുവീണപ്പോള്‍ അവര്‍ ധരിച്ചിരുന്ന സാരി, കണ്ണട തുടങ്ങിയവയും ഇന്ദിരയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ സൂചിപ്പിക്കുന്ന ഫോട്ടോകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.