തിരുവനന്തപുരം: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ആദ്യ യോഗം ചേർന്നു. ഹൈക്കമാൻഡ് പ്രതിനിധി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംവദിക്കാനും ശശി തരൂരിനെ ചുമതലപ്പെടുത്തി.