പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ശ്രദ്ധേയനായ നൗഷാദ് തന്റെ പുതിയ കട പൂട്ടുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് നൗഷാദിന്റെ സുഹൃത്തും കടയുടെ മേല്‍നോട്ടക്കാരനുമായ നസീബ്. ഇക്കാര്യം ചോദിച്ച് പലരും വിളിക്കുന്നുണ്ടെന്നും നൗഷാദിന് ഉള്‍പ്പെടെ മനോവിഷമമുണ്ടാക്കുന്നതാണ് ഇത്തരം പ്രചാരണങ്ങളെന്നും നസീബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നൗഷാദ് സ്ഥലത്തില്ലാത്ത സാഹചര്യത്തിലാണ് നസീബിന്റെ പ്രതികരണം.