നാടകത്തിനിടെ തെറി വിളി;കുട്ടികൾ ബാലാവകാശ കമ്മീഷനിൽ

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനിടെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ നാടകം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ബാലാവകാശ കമ്മീഷനിൽപരാതി നൽകി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാൽ നാടകം അവതരിപ്പിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഇല്ലാതാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.